Kerala

ബിജെപി കേരളം ഭരിക്കണമെങ്കില്‍ മൂന്നാം തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണം: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.

പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും ദുര്‍ബലമാവുമ്പോള്‍ ബിജെപി അധികാരത്തിലെത്തു‌മെന്നും അദ്ദേഹം  പറഞ്ഞു.

അതുകൊണ്ടുതന്നെ മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ കരുത്ത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിപ്പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top