Kerala

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല; BJP സ്ഥാനാർത്ഥി സി സി മുകുന്ദന്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്‍. നാട്ടികയില്‍ എംഎല്‍എയായിരിക്കെ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് മനസ്സിലാക്കല്‍ എന്നും സി സി മുകുന്ദന്‍ റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ എക്‌സ്പ്രസില്‍ പറഞ്ഞു. തന്നെ പുറത്താക്കിയ പാര്‍ട്ടിക്കെതിരെയാണ് ഇപ്പോള്‍ മത്സരിക്കുന്നതെന്നും സി സി മുകുന്ദന്‍ പറഞ്ഞു.

ബിജെപി വര്‍ഗീയ ശക്തിയാണെന്ന നിലപാട് നേരത്തെ എടുത്തിരുന്നില്ലേയെന്ന ചോദ്യത്തോട് ഒരാളെയും എതിര്‍ക്കാതെ മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു താന്‍ എന്നായിരുന്നു സി സി മുകുന്ദന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top