Kerala

പട്ടാമ്പിയിലെ ബെവ്‌കോ ഔട്ട്ലെറ്റിൽ 10 വയസുകാരി ക്യൂവിൽ

പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെണ്‍കുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയില്‍ നിർത്തിയത്. ഇവിടെ മദ്യം വാങ്ങാനെത്തിയവർ പകർത്തിയ ദൃശ്യമാണ് പുറത്ത് വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top