Kerala

മന്ത്രിമാർക്കൊപ്പം KPCC അധ്യക്ഷനേയും പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കാനാണ് നീക്കം. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളിലേക്ക് സാധ്യത വിരല്‍ ചൂണ്ടുന്നത്.

മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെ മാറ്റും. കെ സുധാകരന്‍ ഒഴിയുന്ന സമയത്ത് പലരും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top