കൊച്ചി വൈറ്റിലയിലെ ബാറിൽ ഗുണ്ടാ ആക്രമണം. ബാറിലെ ജീവനക്കാരനെ ഗുണ്ടാസംഘം ആക്രമിച്ചു. ഡി ജെ പാർട്ടിക്കിടെ യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.

കളമശ്ശേരി സ്വദേശികളായ സുനീർ, നഹാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ബാറിൽ അതിക്രമം നടത്തിയത്. തീവ്രവാദ കേസിലെ പ്രതി ഫിറോസിന്റെ കൂട്ടാളികളാണ് നഹാസും സുനീറും.

തൃക്കാക്കരയിൽ ഫ്ലാറ്റിൽ നിന്ന് ലഹരി പിടിച്ചെടുത്ത കേസിൽ പ്രതികളാണ് ഇരുവരും.

