പാലക്കാട്: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്.

പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ചാണ് കുട്ടിയുടെ തൊണ്ടയിൽ പാൽ കുടുങ്ങിയത്. പാല് കൊടുത്ത ഉടൻതന്നെ കുഞ്ഞിന് ബോധക്ഷയം ഉണ്ടായി.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.