Kerala

പെരുംകളളന്‍ തീവെട്ടിബാബു പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ‌മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം120 ലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു.

ഞായറാഴ്ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടില്‍ക്കയറിയതാണ് ‘തീവെട്ടി’ എന്നു വട്ടപ്പേരുളള ബാബു. വീടിൻ്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. നാട്ടുകാരെ കണ്ട ബാബു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top