Kerala

സത്യപ്രതിജ്ഞാ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി ആശാ പ്രവര്‍ത്തകര്‍; ഉദ്ഘാടകനായി പ്രേംകുമാര്‍

യുഡിഎഫ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി ആശാ പ്രവര്‍ത്തകര്‍.

ഓണറേറിയത്തിലുണ്ടായ വര്‍ധന സമരവിജയമെന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. സംഗമവേദിയിലെ സിനിമാതാരം പ്രേംകുമാറിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. ആശ മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചതിന് പിന്നാലെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക വിരമിക്കല്‍ ആനുകൂല്യം പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ആശമാരുടെ സമരം. സമരത്തിന് അന്നത്തെ പ്രതിപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വാഗ്ദാനങ്ങള്‍ നല്‍കി. ഒടുവില്‍ അധികാരം ലഭിച്ചശേഷമുള്ള ആദ്യ മന്ത്രിസഭയില്‍ വാക്ക് പാലിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top