അരുവിത്തുറ : ഈ കൊടി വണങ്ങുന്നവർക്കും പ്രാർത്ഥിക്കുന്നവർക്കും അരുവിത്തുറ വല്യച്ചൻ്റെ അനുഗ്രഹങ്ങൾ ലഭിക്കുമാറാകട്ടെ എന്ന ഇടവക വികാരി ഫാദർ മാത്യു ചന്ദ്രൻ കന്നേലച്ചൻ്റെ പ്രാർത്ഥന മന്ത്രങ്ങൾ നിറഞ്ഞ ധന്യ നിമിഷത്തിൽ അരുവിത്തുറ വല്യച്ചൻ്റെ തിരുന്നാളിന് കൊടിയേറി.

തുടർന്ന് 51 വൈദീകരുടെ പുറത്ത് നമസ്‌കാരവും ഭക്തി പൂർവ്വം നടന്നു. 101 പൊൻകുരിശുകളുമേന്തിയുള്ള നഗര പ്രദക്ഷിണവും ഭക്തി പൂർവ്വം നടന്നു