Kerala

കൊച്ചിയിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: ഓടക്കാലി കോട്ടചിറയിലെ പ്ലൈവുഡ് കമ്പനിയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി (30) എന്നിവരാണ് അറസ്റ്റിലായത്. വെസ്റ്റ് ബംഗാൾ, തൂഫാൻ ഗഞ്ച് സ്വദേശിയായ പ്രതാപ് ചന്ദ്ര ബർമ്മൻ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്നായിരുന്നു ആക്രമണം.

മദ്യപാനത്തിന് ശേഷമുണ്ടായ വാക്കേറ്റത്തെ തുടർന്നുള്ള സംഘട്ടനത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നിലവിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻസ്പെക്ടർ വി രാജേഷ് കുമാർ, എസ്ഐ ചിത്തു ജി, സീനിയർ സിപിഒ മാരായ നൗഫൽ, അരുൺ കരുണൻ സിപിഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top