ഭോപാൽ ∙ മധ്യപ്രദേശിലെൽ ആദിവാസി സ്ത്രീയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പൊലീസ് പറഞ്ഞു. മകളാണ് അയൽപക്കത്തെ വീട്ടിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീ.
ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

