ലൈംഗികാതിക്രമ കേസിൽ പ്രതിയായ എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ. കേസെടുത്തതോടെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്ത കേസിലും,
പത്തനംതിട്ട സ്വദേശിയെ ഡോക്ടറെ ലഹരി കേസിൽ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലും പരാതി വന്നതോടുകൂടിയാണ് പൊലീസ് ഉദ്യോഗസ്ഥനായ മുജീബ് റഹ്മാൻ ഒളിവിൽ പോകുന്നത്.