ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടു. 1844 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ പിന്നിലായിരുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് വിജയിച്ചത്.
അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി അഴിമതിയിൽ മുങ്ങി താന്ന പൊയ്മുഖം ആണ് ജനം വലിച്ചെറിഞ്ഞത് എന്നും പറയാം. 700കോടിയുടെ മദ്യ അഴിമതി. ഇതിൽ 100 കോടി കൈപറ്റി എന്ന് കണ്ടെത്തൽ..ഒടുവിൽ 4 മാസം ജയിലിൽ കിടന്നും ദില്ലി ഭരിച്ച് ഇന്ത്യയേ ലോകത്തിനു മുന്നിൽ നാണം കെടുത്തി. അഴിമതിയുടെ കപട ആൾ രൂപത്തിന്റെ സർക്കാറിനെ മാത്രമല്ല ആൾ രൂപത്തേയും ജനം ചവറ്റുകുട്ടയിൽ തള്ളി

