Kerala

കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റിൽ മത്സരിക്കും: അപു ജോൺ ജോസഫ്

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റിലും മത്സരിക്കുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു.ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് എത്തിയ നേതാക്കളുടെയും പ്രവർത്തകരുടെയും ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസിൻ്റെ ആവശ്യത്തിനെതിരെ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ല. എൽഡിഎഫ് സർക്കാർ എല്ലാ മേഖലയിലും പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റ് അഡ്വ.മാത്യു ജോർജ് അധ്യക്ഷത വഹിച്ചു.

ആർതർ ലോറൻസ്, പുത്തൂർ രാധാകൃഷ്ണൻ, എബ്രഹാം മാത്യു, അബ്ദുൽ റഹ്മാൻ, കോടിയാട്ട് ബാലകൃഷ്ണൻ,ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ്, കൊട്ടാരക്കര ചന്ദ്രൻ, സി.കെ രാധാകൃഷ്ണൻ, കെ. അനിൽ, ഗോകുലം സന്തോഷ്, പി.കെ ശിവൻ, ശൂരനാട് ശിവൻ, ജോളി ജോൺസൻ, ആർ ഉഷകുമാരി, അഡ്വ എം ബിനോയ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top