ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ
പാലാ : ഭരണങ്ങാനo : . പാലാ ഉപജില്ലാ കലോൽസവത്തിൽ കളം നിറഞ്ഞത് ഉദ്ഘാടകനായ ഗവർമെൻ്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. ഉദ്ഘാടനത്തിന് ശേഷമുള്ള പ്രസംഗത്തിൽ തൻ്റെ വിദ്യാഭ്യാസ ജീവിത കാലത്തെ കുറിച്ച് ഓർത്തെടുത്തു. സ്കൂളിൽ പഠിക്കുമ്പോൾ ആദ്യം സ്റ്റേജിൽ കയറിയത് സംഘ ഗാനത്തിനായിരുന്നു പിന്നീട് കലാ മൽസരത്തിനായി കോഴിക്കോട് വരെ പോയ കാര്യം അപു ജോൺ ജോസഫ് ഓർത്തെടുത്തു.

തൻ്റെ ബാല്യ കാലം ഇനി തിരച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരാളും ഈ വേദിയിൽ കാണില്ല നമ്മൾ ജീവിതത്തിൻ്റെ ഏത് തുറയിലായിരുന്നാലും നമ്മുടെ വിദ്യാദ്യാസ സ്കൂൾ കാലം ഓർക്കാത്ത ആരും ഉണ്ടാവില്ല.

ഇപ്പോഴത്തെ കുട്ടികൾക്ക് കമ്പ്യൂട്ടർ അറിയാം പക്ഷെ ഞാൻ കമ്പ്യൂട്ടർ കാണുന്നത് എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോളാണ്. ഇപ്പോളത്തെ കുട്ടികൾ പ്രസവിച്ച് വരുമ്പോളെ നേഴ്സിൻ്റെ ഫോൺ എടുത്ത് അൺ ഇൻസ്റ്റാൾ ചെയ്യും.

തുടർന്ന് അദ്ദേഹം സദസിൻ്റെ ആവശ്യ പ്രകാരം ഒരു മധുര കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന Umo പാടിയപ്പോൾ സദസും കൈയ്യടിച്ച പ്രോൽസാഹിപ്പിച്ചു. ഫദ്രർ മാത്യു ആട്ടപ്പാട്ട് അദ്ധ്യക്ഷനായിരുന്നു. ഭരണങ്ങാനത്തിൻ്റെ വീഥികളിലൂടെ നടത്തിയ വിളംബര ജാഥയും ശ്രദ്ധേയമായിരുന്നു.