Kerala

ആറ്റുകാൽ പൊങ്കാലയിൽ എന്റെ ചിത്രങ്ങൾ മോശം രീതിയിൽ പ്രചരിപ്പിച്ചു; പരാതി നൽകി നടി അന്ന രാജൻ

ആറ്റുകാൽ പൊങ്കാലക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളും മോശം രീതിയിൽ പ്രചരിപ്പിച്ചുവെന്ന് നടി അന്ന രാജൻ. തികഞ്ഞ ഭക്തിയോടെ ആണ് പൊങ്കാലക്ക് എത്തിയത്, ചുറ്റുമുള്ളവരെ വിശ്വസിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അന്ന രാജന്റെ പ്രതികരണം. ആ ദിവസത്തെ ഭക്തിയിൽ നിന്ന് അകന്നുപോകുന്ന വിധത്തിൽ ചില ക്ലിപ്പുകൾ എടുത്തുകാണിക്കുന്നത് വേദനിപ്പിച്ചു. തന്റെ വസ്ത്രധാരണം ഏതെങ്കിലും രീതിയിൽ വിശ്വാസികളെ വേദനിപ്പിചെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അത് ഒരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അന്ന രാജൻ വ്യക്തമാക്കി.

കനത്ത ചൂടിൽ നിന്നുകൊണ്ട് തീക്കൊള്ളി വെച്ച് പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ദിവസത്തെ ഭക്തിയെ കുറച്ച് കാണിക്കുന്ന തരത്തിൽ ചില നിമിഷങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിച്ചതാണ് എനിക്ക് ഏറെ വിഷമമായി തോന്നിയത്.

എന്റെ സാരിയോ എന്റെ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. അതൊന്നും എന്റെ ഉദ്ദേശമല്ലായിരുന്നു. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളിൽ സമർപ്പിച്ചുകൊണ്ട്.” അന്ന രാജൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top