Kerala

ബാസ്‌ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും

 

ബാസ്കറ്റ്ബോൾ പരിശീലകനും കോട്ടയം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ ട്രഷററുമായ വാക്കാട് പാക്കരമ്പേൽ അനീഷ് കുര്യൻ (47) അന്തരിച്ചു. അസോസിയേഷൻ യോഗത്തിനുശേഷം തലശ്ശേരിയിൽ നിന്നും നാട്ടിലേക്ക് ബസിൽ മടങ്ങുന്ന വഴി ഞായറാഴ്ച പുലർച്ചെ കുന്നങ്കുളത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി.
”
കുര്യനാട് ചാവറ ഹിൽസ് സി.എം.ഐ പബ്ലിക് സ്കൂൾ കായികാധ്യാപകനായ അദ്ദേഹം, കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ, അമനകര ചാവറ ഇന്റർനാഷണൽ സ്കൂൾ എന്നിവടങ്ങളിലെ വിവിധ വിഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്ന് 2.30-ന് കുര്യനാട് സെന്റ് ആൻസ് ആശ്രമ ദേവാലയത്തിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് 4-ന് വാക്കാട്ടെ വസതിയിലെത്തിക്കും.

സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. പാക്കരമ്പേൽ പരേതനായ പി.ജെ. കുര്യന്റെയും ട്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: കഴുവംകുളം മലയിൽ കുടുംബാംഗം ജീൻസിമോൾ ഡൊമിനിക് (അധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മുതോലി). മക്കൾ: ആൻ ട്രീസ, ആൽഡ്രിൻ, ആൽഫിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top