Kerala

ആലപ്പുഴയിൽ ബിഹാർ സ്വദേശിനി സൈക്കിളിൽ നിന്ന് വീണുമരിച്ചു

ആലപ്പുഴ: സൈക്കിളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി സൈറ ഹാത്തൂന്‍ (30) ആണ് മരിച്ചത്. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭര്‍ത്താവ് ലഡു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

പറക്കമുറ്റാത്ത ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍ കുഞ്ഞുങ്ങളും പിതാവും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ ആഗ്രഹം. ആറു വര്‍ഷത്തോളമായി കുടുംബം കേരളത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top