
പാലാ… കത്തോലിക്കാ കോൺഗ്രസിന്റെ 107- മത് ജന്മദിന സമ്മേളനവും പുതുതായി രൂപീകരിച്ച കർമ്മസേനയുടെ ഉദ്ഘാടവും മെയ് 4 ന് നടക്കും. കൊഴുവനാൽ പള്ളി പാരീഷ് ഹാളിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേരുന്ന യോഗം രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

രൂപത പ്രസിഡന്റ് എമ്മാനുവൽ ജോൺ നിധീരി അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ , രൂപത സെക്രട്ടറി ജോസ് വട്ടുകുളം ,ട്രഷറർ ജോയി കെ.മാത്യു ,കൊഴുവനാൽ പള്ളി വികാരി ഫാ.ജോസ് നെല്ലിക്കത്തെരുവിൽ, ഫൊറോന പ്രസിഡന്റ് എം.എ ജോർജ് എന്നിവർ പ്രസംഗിക്കും.
രൂപതയിലെ 171 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അന്നേദിവസം എല്ലാ ഇടവകകളിലും പതാകദിനം ആചരിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നതായി ഫൊറോന പ്രസിഡന്റ് എം.എ ജോർജ് , സെക്രട്ടറി ജോസഫ് ജോൺ , എ.സി ബേബിച്ചൻ എന്നിവർ അറിയിച്ചു.

