Kerala

എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്‌ ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു

പാലാ :എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്‌ ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു . അത്യാധുനിക ഫാക്കോ തിമിര ശസ്ത്രക്രിയ ഉൾപ്പെടെ കണ്ണ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും വിധമാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.

ഡിസംബർ 6 ഞായറാഴ്ച ചേർപ്പുങ്കൽ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 1.00 വരെ നടക്കുന്ന നയനം സഹസ്രം മെഗാ ക്യാമ്പിന്റെ
സവിശേഷതകൾ

35000/ to 45000 /രൂപ
ചിലവ് വരുന്ന അത്യാധുനിക ഫാക്കോ തിമിര ശസ്ത്രക്രിയ BPL വിഭാഗത്തിന് പൂർണമായും സൗജന്യം.

APL വിഭാഗത്തിന് പരമാവധി 10000/രൂപ ചിലവിൽ.

വേദന രഹിത, താക്കോൽ ദ്വാര ശസ്ത്രക്രിയ.

കേവലം അഞ്ചു ദിവസം മാത്രം വിശ്രമം

വിലയേറിയ മികച്ച ഗുണമേന്മയുള്ള ലെൻസുകൾ

സൗജന്യ നേത്ര പരിശോധന.

കണ്ണടകൾക്ക് 50% വരെ വിലക്കുറവ്

സ്‌പെഷ്ലിസ്റ്റ് ഡോക്ടേഴ്സിന്റെ നേതൃത്വം

ക്ലിപ്തപ്പെടുത്തിയ പ്രതിദിന ശസ്ത്രക്രിയകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top