Kerala

3ലക്ഷം വരെ ലോണ്‍; ചതിയില്‍ വീഴരുതെന്ന് നടന്‍ അജു വര്‍ഗീസ്

കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ആരും ചതിയില്‍പ്പെടരുതെന്നും അജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജുവര്‍ഗീസ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഈസി പേഴ്‌സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം.

പരസ്യത്തില്‍ അജുവര്‍ഗീസിന്റെ ചിത്രമാണ് എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് ഉപയോഗിച്ചത്. ഇതുപോലെ മറ്റ് ചലച്ചിത്ര താരങ്ങളുടെ ചിത്രം ഉപയോഗിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top