Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് വെറും കൊള്ളയാണെന്നും വീരപ്പന്‍ കണ്ടാല്‍ സാഷ്ടാംഗം പ്രണമിക്കുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. നന്ദഗോവിന്ദം സംഘത്തെ ക്ഷണിച്ചിട്ടുമില്ല, പരിപാടി നടത്തിയിട്ടുമില്ല. എന്നിട്ട് എട്ട് ലക്ഷം രൂപ അതില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തതുകൊണ്ട് പ്രശ്‌നമില്ലെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ നടത്തിയതല്ലെങ്കില്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസർ എന്തിനാണ് മുറികള്‍ ബുക്ക് ചെയ്തത്. 4,000 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 5,000 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ ചെലവ് വന്നു. അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് കൊള്ളയാണ്. അതുകൊണ്ട് വാസവന്‍ രാജിവെക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top