തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടി സുചിത്ര നായര്‍ നല്‍കിയ മറുപടി വൈറല്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു നടിയുടെ പ്രതികരണം.

കൊല്ലം കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ താന്‍ വിജയിച്ചാല്‍ പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്നും പാലക്കാട് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടി സമാനമായി മമ്മൂട്ടിയെ കൊണ്ടുവരുമെന്നൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇതേ കുറിച്ചായിരുന്നു സുചിത്ര നായരോടുള്ള ചോദ്യങ്ങള്‍. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും അങ്ങനെയുള്ളവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നുമാണ് സുചിത്ര മറുപടി നല്‍കിയത്.