Kerala

കൊപ്രക്കളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

ദേശീയപാതയില്‍ തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി തറയില്‍ വീട്ടില്‍ സന്തോഷ് (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9:15 ഓടെയായിരുന്നു അപകടം.

ദേശീയപാത 66ല്‍ പടിഞ്ഞാറ് ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍.

ഉടന്‍ വലപ്പാട് സ്വകാര്യ അത്യാഹിത ചികിത്സാ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഇവിടെ മൂന്നാമന്നെ അപകട മരണമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top