Kerala

റോഡ് റോളർ കയറിയിറങ്ങി; കൊച്ചിയിൽ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിൻ റിഫൈനറിയിൽ റോഡ് റോളർ കയറിയുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. നിർമ്മാണ പ്രവർത്തികൾ നടത്തുന്ന കരാർ ജീവനക്കാരൻ ജാവേദ് അൻസാരിയാണ് കൊല്ലപ്പെട്ടത്.

നിർമ്മാണ പ്രവർത്തികൾക്ക് എത്തിച്ച റോഡ് റോളർ തകരാറിലായതിനെ തുടർന്ന് നന്നാക്കുന്നതിനിടയായിരുന്നു അപകടം. റോളർ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ജാവേദിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11 വർഷമായി കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു ജാവേദും സഹോദരനും. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top