Kerala

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെ മാവൂർ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

കൂളിമാട് മുന്നൂരിൽ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയൽവാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇർഫാൻ തൻസിഫിൻ്റെ വീട്ടിലെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപ്പെടുകയും തൻസിഫിനെ ഇർഫാൻ മർദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തൻസിഫിൻ്റെ സഹോദരങ്ങളായ തസ്നീമിനെയും തൻസിലിനെയുമായിരുന്നു ഇർഫാൻ ആക്രമിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top