Kerala

നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: നാടന്‍പാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാന്‍ മരത്തിലിടിച്ച യുവഗായിക മരിച്ചു. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി ആണ് മരിച്ചത്. 20 വയസായിരുന്നു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ചംഗസംഘം അപകടത്തില്‍പ്പെട്ടത്.

വെബ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top