Crime

രണ്ടു കുട്ടികളുടെ പിതാവ് പതിനേഴുകാരിക്കൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി; ദുരൂഹത

ആലപ്പുഴ കരുവാറ്റയെ ഞെട്ടിച്ച് യുവാവിന്റേയും വിദ്യാര്‍ത്ഥിനിയുടേയും ആത്മഹത്യ. രണ്ടു കുട്ടികളുടെ പിതാവായ മുപ്പത്തിയെട്ടുകാരനാണ് പതിനേഴുകാരിക്കംാപ്പം ട്രയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ചെറുതന കാനകേയില്‍ ശ്രീജിത്ത്, പള്ളിപ്പാട് സ്വദേശി ദേവു എന്നിവരാണ് മരിച്ചത്. കരുവാറ്റ റെയില്‍വേ ക്രോസിനു സമീപത്തുവച്ചാണ് ഇരുവരും ട്രയിനിന് മുന്നിലേക്ക് ചാടിയത്.

കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പതിനൊന്നരയോടെ തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്‌സ്പ്രസിനു മുന്നിലേക്ക് ഇരുവരും ചാടിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു.

പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം തേടി പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top