കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്.

കൈതപ്പൊയില്‍ സ്വദേശികളായ ആദം(ആറ്), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശേരി സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.