Kerala

ദേശീയ പാതയില്‍ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ – കാസര്‍കോട് ദേശീയ പാതയില്‍ പരിയാരം വിളയാങ്കോടുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന കെ പി ഹൈമാവതി(53)ആണ് മരിച്ചത്.

വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി വേണുഗോപാലന്റെ ഭാര്യയായ ഹൈമാവതി പരിയാരം അലക്യം പാലം ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപികയാണ്.

മകനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ പി വി നാരായണനും(19) അപകടത്തില്‍ പരിക്കേറ്റിരുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top