കണ്ണൂര്‍: പയ്യാവൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നു വയസുകാരിയെ ആണ് കാറിടിച്ചത്. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ മയില്‍ക്കുറ്റികള്‍ അടക്കം ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്. അമ്മൂമ്മ ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അച്ഛനും അമ്മയും വിദേശത്താണ് താമസം.


