തിരുവനന്തപുരം: പാറക്കയറ്റിവന്ന ടോറസ് ലോറി കാറിനും ബെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിലെ കുന്നത്തുനട ഭാഗത്ത് ആണ് അപകടം സംഭവിച്ചത്.

പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. കാറും ബെെക്കും പൂർണമായും തകർന്നു. കാറ് വെട്ടിപൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. അപകടത്തിന്റെ കൂടുതൽ വിശദവിവരങ്ങൾ ലഭ്യമല്ല.