ഗളൂരു: കർണാടകയിലെ യാദ്ഗിരിൽ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ദേവാപൂരിനടുത്താണ് അപകടമുണ്ടയാതെന്ന് പോലീസ് പറഞ്ഞു.

യാദ്ഗിറിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.