Kerala

ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർക്ക് പരിക്കേറ്റു

കോഴിക്കോട്: ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർക്ക് പരിക്കേറ്റു. കാലിനാണ് പരിക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പെരുവയലിൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് എംഎൽഎ കാൽ വഴുതി വീണത്. തുടർന്ന് കാലിൽ പ്ലാസ്റ്ററിട്ടു. കായികമേളയുടെ സംഘാടക സമിതി ചെയർമാൻ കൂടിയാണ് റസാഖ് മാസ്റ്റർ. പ്ലാസ്റ്ററിട്ട കാലുമായി വീൽചെയറിലാണ് എംഎൽഎ വാർത്താസമ്മേളനത്തിന് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top