പാലാ- കരൂർ തൂക്കുപാലത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെച്ചിപ്പുഴൂർ ഉളിയന്താനത്ത് ഗോകുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.കൂട്ടുകാരുമായി ജോലി ലഭിച്ച കാര്യം പറഞ്ഞ് തിരിച്ചു പോകുമ്പോഴാണ് അപകടമുണ്ടായത് .

നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത് .. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

വിവരമറിഞ്ഞ് പാലാ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ മറ്റ് വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.