പത്തനംതിട്ട: പത്തനംതിട്ടയില്‍ എസിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലെ ഒരു മുറി കത്തിനശിച്ചു.

കോഴഞ്ചേരിയിലാണ് സംഭവം. മാത്യു എന്നയാളുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു.
മുറിയിലെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ കത്തി നശിച്ചു.