കൊച്ചി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.

ചിക്കന്‍ മസാല നല്ലതാണ്, പായസത്തിലിടരുതെന്ന കെ പി ശശികലയുടെ നന്ദഗോവിന്ദം ഭജന്‍സിനെതിരായ പരാമര്‍ശത്തിനെതിയാണ് അബിന്‍ വര്‍ക്കി രംഗത്തെത്തിയത്. നല്ല ഒന്നാന്തരം സദ്യ തൂശനിലയില്‍ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അറ്റത്ത് അല്‍പം നായ കാഷ്ടം വച്ചാല്‍ എന്തായിരിക്കും അവസ്ഥ.
സദ്യ മുഴുവന്‍ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവര്‍ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവന്‍ നാറ്റിക്കും എന്ന് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിലായിരുന്നു നന്ദഗോവിന്ദത്തിനെതിരായ ശശികലയുടെ വിമര്‍ശനം.