Kerala

താനൂരില്‍ വി അബ്ദുറഹിമാന്‍ തന്നെ മത്സരിക്കണമെന്ന് സിപിഐഎം

മലപ്പുറം: താനൂരില്‍ വി അബ്ദുറഹിമാന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍.

വി അബ്ദുറഹിമാന്‍ തിരൂരില്‍ മത്സരിക്കണം എന്ന താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ താനൂരില്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇന്ന് മലപ്പുറത്ത് എത്തുന്ന മുഖ്യമന്ത്രിയുമായി വി അബ്ദുറഹിമാന്‍ കൂടിക്കാഴ്ച നടത്തും.

താനൂരില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. തിരൂര്‍ മത്സരിക്കാനുളള താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഐഎം പ്രഖ്യാപിച്ചെന്നാണ് പരാതി. പാര്‍ട്ടി തന്നെ കേട്ടില്ലെന്നാണ് അബ്ദുറഹിമാന്റെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top