പാലാ: യശ്ശശരീരനായ ഡി.സി.സി വൈസ് പ്രസിഡണ്ട് എ.കെ ചന്ദ്രമോഹൻ്റെ ഭൗതീക ശരീരം പാലാ മണ്ഡലം കമ്മിറ്റി ആഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ നൂറ് കണക്കിന് നേതാക്കളും പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.

തൻ്റെ പ്രവർത്തന മണ്ഡലമായ പാലായിൽ അവസാനമായി എത്തിയ എ.കെ ചന്ദ്ര മോഹന് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരനിർഭരമായി വിടചൊല്ലി .
ബ്ളോക്ക് പ്രസിഡണ്ട് ,എൻ സുരേഷ് ,മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് ,പ്രൊഫസർ സതീഷ് ചൊള്ളാനി ,ടോമി കല്ലാനി ,ചാക്കോ തോമസ് ,ബിജു പുന്നത്താനം ,ആർ പ്രേംജി ,സി.ടി രാജൻ ,ടോണി തൈപ്പറമ്പിൽ, ജിബിൻ രാജ് ,

സാബു അബ്രാഹം ,കേരളാ കോൺഗ്രസ് നേതാക്കളായ ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട് ,നിധിൻ സി വടക്കൻ ,തോമസ് ഓലിക്കര, ഷോജി ഗോപി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.