Kerala

സൈന്യത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു; എ കെ ആന്റണി

സൈന്യത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു എന്ന് മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയ എ കെ ആന്റണി.

ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച് ചർച്ച വേണ്ട. പഹൽ​ഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട 26 രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തി.

ഭീകരർക്കെതിരായുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. അതിനാൽ തന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്നഎല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായുള്ള നടപടിയാണെന്ന് എ കെ ആന്റണി പറഞ്ഞു. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top