Kerala

ആലപ്പുഴയില്‍ സീറ്റ് വേണം, പരിഗണിച്ചില്ലെങ്കില്‍ ചിലത് തുറന്നുപറയും: മുന്നറിയിപ്പുമായി എ എ ഷുക്കൂര്‍

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ എ ഷുക്കൂര്‍. ആലപ്പുഴ ജില്ലയില്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ജില്ലയില്‍ ഏറ്റവും പ്രവര്‍ത്തി പരിചയമുളള നേതാവാണ് താനെന്നും പരിഗണിച്ചില്ലെങ്കില്‍ ചിലത് തുറന്നുപറയുമെന്നും എ എ ഷുക്കൂര്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും അനുസരിച്ചെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും ഷുക്കൂര്‍ പറഞ്ഞു. തന്റെ ആവശ്യം എല്ലാ നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top