Kerala

പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്

പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്. തമിഴ്നാട്ടിലെ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, വാഹനങ്ങളുടെ നമ്പറുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജ്വല്ലറി കവർച്ചയിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞദിവസമാണ് പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ​ഗോൾഡ് എന്ന സ്ഥാപനത്തിൽ ഞെട്ടിക്കുന്ന കവർച്ച നടന്നത്. ജ്വല്ലറിയിലേക്ക് എത്തിയ കവർച്ചാസംഘം തോക്കും കത്തിയും കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. കവർച്ചയ്ക്കിടെ അക്രമികളിൽ ഒരാൾ ഒരു തവണ വെടിയുതിർക്കുകയുംചെയ്തു.

ഏകദേശം 49 പവനോളം സ്വർണം ജ്വല്ലറിയിൽനിന്ന് മോഷ്ടിച്ചതായാണ് നി​ഗമനം. നഷ്ടപ്പെട്ട സ്വർണത്തിന്റെ യഥാർഥ കണക്ക് ശനിയാഴ്ച അറിയാനാകും. അതേസമയം, ഇതരസംസ്ഥാനക്കാരായ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. കവർച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് കരുതുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top