Kerala

നിർധന കുടുംബത്തിന് സ്വയംതൊഴിൽ ഉറപ്പാക്കാൻ ‘മൊഹബ്ബത്ത് ബസാർ’ പദ്ധതിയുമായി മുസ്‌ലിം ഗേൾസ് സ്കൂൾ

 

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബത്തിന് സ്വയംതൊഴിൽ കണ്ടെത്തി മാന്യമായി ജീവിക്കാൻ അവസരമൊരുക്കുന്ന ‘മൊഹബ്ബത്ത് ബസാർ’ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഒരു രക്ഷിതാവിന് ചെറിയ കട ആരംഭിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ എൻ.എസ്.എസ് യൂണിറ്റ് കൈമാറി. നിർധനരായ ആളുകൾക്ക് മാന്യമായ ഉപജീവനമാർഗം ഉറപ്പാക്കുകയും കുടുംബത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സഹായം നൽകുന്നതിനപ്പുറം സ്വയം തൊഴിൽ കണ്ടെത്തി അന്തസ്സോടെ ജീവിക്കാൻ ഒരു കുടുംബത്തിന് അവസരമൊരുക്കുന്ന ഈ സംരംഭം സാമൂഹിക പ്രതിബദ്ധതയുടെ മാതൃക കൂടിയാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top