Kerala

പാലാ ഡിപ്പോയുടെപാണത്തൂർ, ബന്തടുക്ക, കൊന്നക്കാട് സർവ്വീസുകൾക്കും മരണമണി മുഴക്കുന്നു. പിന്തുണ തേടി തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് 2-ന് വിളിച്ച് ഡിപ്പോ അധികൃതർ

 

പാലാ: ഡിസംബറിലെ ഉത്സവ സീസൺ കാലം ചൂഷണം ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന സ്വകാര്യ കോൺട്രാക്ട് ക്യാര്യേജ് ഓപ്പറേറ്റർമാരെ സഹായിക്കുവാൻ കെ.എസ്.ആർ.ടി.സിയിൽ ശ്രമം നടക്കുന്നതായി ആരോപണം.ടേക്ക് ഓവർ ദ്വീർഘദൂര സൂപ്പർ ക്ലാസ്സ് സർവീൽ ഉൾപ്പെട്ട പാലാ ഡിപ്പോയുടെ പാണത്തൂർ, ബന്തടുക്ക, കൊന്നക്കാട് സർവ്വീസുകൾ കൂടി അവസാനിപ്പിക്കുവാനുള്ള ശ്രമമാണ് നടന്നു വരുന്നത്.

ശബരിമല സ്പെഷ്യൽ പൂളിലേയ്ക്ക് വെറും 6 ബസുകൾ നൽകിയതിൻ്റെ മറവിൽ 14-ൽ പരം സർവ്വീസുകൾ കൂട്ടത്തോടെ നിർത്തലാക്കിയതിൽ ശക്തമായ പ്രതിഷേധവും പരാതിയും ഉയർന്നതോടെ മിക്ക സർവീസുകളും പുനരാരംഭിക്കേണ്ടി വന്നതും ആവശ്യത്തിന് ബസുകൾ ഉണ്ടായിട്ടും വലിയ ലാഭം നേടിത്തരുന്ന ദ്വീർഘദൂര സർവ്വീകൾ മുടക്കി കോർപ്പറേഷന് വൻ നഷ്ടം വരുത്തിയതിൽ അന്വേഷണവും ഡിപ്പോ അധികൃതർക്ക് തലവേദനയായിരുന്നു.പുതിയ സർവീസ് റദ്ദാക്കലിന് അനുമതി നേടാൻ തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് വ്യാഴം 2 മണിക്ക് ഡിപ്പോ അധികൃതർ വിളിച്ചു ചേർത്തിരിക്കുകയാണ്.
}
ദ്വീർഘദൂര സർവ്വീസ് ക്യാൻസലേഷൻ ഒരു കാരണവശാലും സമ്മതിച്ചു തരില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു കഴിഞ്ഞു.
96 ഷെഡ്യൂൾ ഉണ്ടായിരുന്ന പാലാ ഡിപ്പോ ഇപ്പോൾ മിക്ക സമയത്തും 50 ഷെഡ്യൂളുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്നതിനെ തുടർന്ന് നിരവധി പേരുടെ നാട്ടിലെ തൊഴിൽ നഷ്ടമാവുകയും വിദൂരത്തു പോയി ജോലി ചെയ്യേണ്ട സാഹചര്യവുമാണ് നിലവിലുള്ളത്. യാത്രാ സ്വാതന്ത്രം ഉറപ്പുവരുത്തുമെന്ന് ഉറപ്പു നൽകി നിയമ പോരാട്ടത്തിലൂടെ ഏറ്റെടുത്ത ദീർഘദൂര ടേക് ഓവർസർവ്വീസുകൾ ഒന്നൊന്നായി നിർത്തൽ ചെയ്യുവാനാണ് അധികൃതർ ശ്രമിക്കുന്നതെങ്കിൽ നിയമനടപടികളെ നേരിടേണ്ടി വരുകയും കെ.എസ്.ആർ.ടി.സിയുടെ കുത്തക ഇല്ലാതാക്കപ്പെടുകയുമാണ് ഉണ്ടാവുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു.സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ 275 ടേക് ഓവർസർ വീസുകളാണ് ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top