Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും., ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ലെങ്കിലും മഴ സാധ്യത നിലനിൽക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

കേരളത്തിൽ ഈ മൂന്നു ജില്ലകളിൽ ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും.കേരളത്തിൽ ഇനിയുള്ള നാളുകളിൽ വരൾച്ച കൂടുവാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top