Kerala

നിരോധനം ലംഘിച്ച്‌ തീർത്ഥാടകർക്ക് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് കിലോയിലധികം രാസസിന്ദൂരവും അനധികൃതമായി നിർമ്മിച്ച 2,494 പായ്ക്കറ്റ് കുങ്കുമവും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടികൂടി

എരുമേലി : നിരോധനം ലംഘിച്ച്‌ തീർത്ഥാടകർക്ക് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് കിലോയിലധികം രാസസിന്ദൂരവും അനധികൃതമായി നിർമ്മിച്ച 2,494 പായ്ക്കറ്റ് കുങ്കുമവും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടികൂടി.എരുമേലി വലിയമ്പലത്തിന് സമീപമുള്ള ചെങ്കോട്ടയില്‍ ജോർജ് ബേബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.കെട്ടിടത്തിന്റെ സ്റ്റെയർകേയ്സിന് സമീപം ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രാസ സിന്ദൂരം.

ഇതേ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന താത്കാലിക കച്ചവടക്കാരനായ ചിറയ്ക്കല്‍ പറമ്പില്‍ അനില്‍കുമാറിന്റെ പക്കല്‍ നിന്നാണ് ലൈസൻസില്ലാതെ അനധികൃതമായി നിർമ്മിച്ച 2,494 പായ്ക്കറ്റ് കുങ്കുമം പിടിച്ചെടുത്തത്.

സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും കച്ചവടക്കാരനുമെതിരെ കേസെടുത്തതായി അസി.ഡ്രഗ്സ് കണ്‍ട്രോളറും സോണല്‍ ചീഫുമായ സി.ഡി. മഹേഷ് അറിയിച്ചു.കടുത്ത പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പേട്ടതുള്ളലില്‍ രാസ സിന്ദൂരം ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്.

എന്നാല്‍, നിരോധനം മറികടന്ന് അന്യസംസ്ഥാന തീർത്ഥാടകർക്കിടയിലടക്കം ഇവയുടെ ഉപയോഗം വ്യാപകമായി തുടരുകയാണ്. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top