Kerala

ദിലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഈരാറ്റുപേട്ട ചാപ്റ്ററിന്റെ പതിനൊന്നാമത് പ്രതിമാസ സംഗമം നടന്നു

 

ഈരാറ്റുപേട്ട:അനാഥരായ കുട്ടികളെ സ്വന്തം മാതാവിനോടൊപ്പം സ്വന്തം ഭവനത്തിൽ താമസിപ്പിച്ച് സംരക്ഷിക്കുന്ന ദിലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ പതിനൊന്നാമത് പ്രതിമാസ സംഗമം നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്നു.

ചാപ്റ്റർ സെക്രട്ടറി സത്താർ വെള്ളൂപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഹാഷിർ നദ്‌വി അധ്യക്ഷത വഹിച്ചു. പുത്തൻപള്ളി പരിപാലന സമിതി പ്രസിഡന്റ് സാലി നടുവിലേടത്ത് സംഗമം ഉദ്ഘാടനം ചെയ്തു. പുത്തൻപള്ളി ചീഫ് ഇമാം അലി മൗലവി മുഖ്യപ്രഭാഷണം നടത്തി.

ഹംദാൻ ഫൗണ്ടേഷൻ കൊല്ലം വൈസ് പ്രിൻസിപ്പൽ അബ്ദുല്ല വാഫി ബിൻ ഷരീഫ് മോട്ടിവേഷൻ സെഷന് നേതൃത്വം നൽകി. പ്രഫ. എ.എം. റഷീദ്, നഫ്‌ല അജ്മൽ എന്നിവർ ആശംസകൾ നേർന്നു.ഷംല അബ്ദുൽ ഖാദർ, ഷാനിമോൾ സാദിഖ് എന്നിവർ ക്വിസ് പരിപാടി നയിച്ചു.

ദിലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മാതാക്കളുടെയും സംഗമം എല്ലാ മാസവും സംഘടിപ്പിച്ചുവരുന്നു. കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണയും കുടുംബാന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യം.

ചിത്രം.ദിലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഈരാറ്റുപേട്ട ചാപ്റ്ററിന്റെ പ്രതിമാസ സംഗമംപുത്തൻപള്ളി പരിപാലന സമിതി പ്രസിഡന്റ് സാലി നടുവിലേടത്ത് ഉദ്ഘാടനം ചെയ്യുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top