Kottayam

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹായത്തോടെ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിന് പുതിയ സ്കൂൾ വാഹനം

 

പെരിങ്ങുളം: സെന്റ് അഗസ്റ്റിൻസ് ഹൈ സ്കൂളിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ CSR ഫണ്ട് മുഖേന ലഭിച്ച പുതിയ സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്, താക്കോൽ ദാനച്ചടങ്ങ് എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യവും സുരക്ഷിതത്വവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് വാഹനം അനുവദിച്ചത്.

സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം റീജിയൺ DGM ശ്രീമതി റാണി സക്കറിയാസ് ചടങ്ങിന്റെ ഉദ്ഘാടനവും വാഹനത്തിൻ്റെ താക്കോൽ ദാന ചടങ്ങും നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു.

പാലാ ക്ലസ്റ്റർ ഹെഡ്  രമ്യ മേരി ജോർജ്, പനച്ചിപ്പാറ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ  സുമിത ആൽഫി മാത്യു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വാഹനത്തിന്റെ താക്കോൽ ദാന ചടങ്ങും ഫ്ലാഗ് ഓഫും നടന്നു. ഇതിനായി അക്ഷീണം നിരന്തരം പ്രവർത്തിച്ച ആലപ്പാട്ട് പാപ്പ സാർ,
വാർഡ് മെമ്പർ  ബിൻസി മാർട്ടിൻ, പി.റ്റി.എ. പ്രസിഡൻ്റ് . ജസ്റ്റിൻ ജോസഫ് കുന്നത്ത്, പി.റ്റി.എ. കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയ സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരോടുള്ള നന്ദി റവ.ഫാ. സജി ജോസ് അമ്മോട്ടുകുന്നേൽ (സ്കൂൾ അസിസ്റ്റൻ്റ് മാനേജർ )അറിയിച്ചു.വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്കും വിദ്യാഭ്യാസ പുരോഗതിക്കും പുതിയ വാഹനം ഏറെ സഹായകരമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top