Kerala

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,

 

ആലപ്പുഴ . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നോർത്തു മായി സഹകരിച്ച് സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി. റോട്ടറി അസി. ഗവർണർ കെ. പി. ഹരിലാൽ ഉദ്‌ഘാടനം ചെയ്തു. ?

പ്രസിഡൻ്റ് മേജർ മഹേന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ജേക്കബ് തോമസ് , സെക്രട്ടറി സൂരജ് ആർ , ആർ .ഡി ഡി സുനിൽകുമാർ, മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോ. ടീന എന്നിവർ പ്രസംഗിച്ചു.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മംഗളാരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ ഫാ. ജോസഫ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടൻ്റ്

ഡോ. ജൂബിൽ ജോസ് , ജെയ്സൺ കളപ്പുര എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് ജനറൽ മെഡിസിൻ , പൾമണറി മെഡിസിൻ , ഗൈനക്കോളജി , ഹോമിയോപ്പതി വിഭാഗങ്ങൾ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top