Kottayam

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് .

പാലാ : ഭരണങ്ങാനo : . പാലാ ഉപജില്ലാ കലോൽസവത്തിൽ കളം നിറഞ്ഞത് ഉദ്ഘാടകനായ ഗവർമെൻ്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. ഉദ്ഘാടനത്തിന് ശേഷമുള്ള പ്രസംഗത്തിൽ തൻ്റെ വിദ്യാഭ്യാസ ജീവിത കാലത്തെ കുറിച്ച് ഓർത്തെടുത്ത അദ്ദേഹം ., സ്കൂളിൽ പഠിക്കുമ്പോൾ ആദ്യം സ്റ്റേജിൽ കയറിയത് സംഘ ഗാനത്തിനായിരുന്നു പിന്നീട് കലാ മൽസരത്തിനായി ബസ്സിൽ കോഴിക്കോട് വരെ പോയ കാര്യം അപു ജോൺ ജോസഫ് ഓർത്തെടുത്തു.തൻ്റെ ബാല്യ കാലം ഇനി തിരച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരാളും ഈ വേദിയിൽ കാണില്ല. നമ്മൾ ജീവിതത്തിൻ്റെ ഏത് തുറയിലായിരുന്നാലും നമ്മുടെ വിദ്യാദ്യാസ സ്കൂൾ കാലം ഓർക്കാത്ത ആരും ഉണ്ടാവില്ല.

ഇപ്പോഴത്തെ കുട്ടികൾക്ക് കമ്പ്യൂട്ടർ അറിയാം പക്ഷെ ഞാൻ കമ്പ്യൂട്ടർ കാണുന്നത് എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോളാണ്. ഇപ്പോളത്തെ കുട്ടികൾ പ്രസവിച്ച് വരുമ്പോളെ നേഴ്സിൻ്റെ ഫോൺ എടുത്ത് അൺ ഇൻസ്റ്റാൾ ചെയ്യും.തുടർന്ന് അദ്ദേഹം സദസിൻ്റെ ആവശ്യ പ്രകാരം ഒരു മധുര കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന ഗാനം  പാടിയപ്പോൾ സദസും കൈയ്യടിച്ച്‌  പ്രോൽസാഹിപ്പിച്ചു.സ്കൂൾ മാനേജർ ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധാ ഷാജി മുഖ്യ പ്രഭാഷണം നടത്തി. എ. ഇ ഒ ഡോ.കെ.ആർ.ബിന്ദു ജി, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൽഫോൻസാ ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.റ്റി.തോമസ്, പാലാ ഡി.ഇ.ഒ. ഷം ലാ ബീവി, പാലാ ബി.പി.സി.ഡോ. ടെന്നി വർഗീസ്, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ, എച്ച്.എം’ ഫോറം സെക്രട്ടറി ബിജുമോൻമാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം, പി.റ്റി.എ.പ്രസിഡൻ്റ് ജോസ് ജെ.തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വർണ്ണശഭളമായ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.എൽ.പി.സ്കൂൾ കുട്ടികളുടെ ബാൻ്റ് മേളവും വിദ്യാർത്ഥികളുടെ ചെണ്ടമേളവും കുട്ടികൾ അവതരിപ്പിച്ച വിവിധ പ്ളോട്ടുകളും ഘോഷയാത്രയ്ക്ക് മിഴിവേകി. സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ, എസ്.എച്ച്.ഗേൾസ് ഹൈസ്കൂൾ, സെൻ്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ എന്നീ സ്കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.പരിപാടികൾക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, മൂന്നു സ്കൂളുകളിലെയും അധ്യാപകർ, പി.റ്റി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top